ഡോര്‍ട്ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ നിര്‍ണായകമായ ഡെന്മാര്‍ക്ക്~സെര്‍ബിയ മത്സരം ഗോള്‍രഹിത സമനിലയില്‍. മത്സരത്തിനൊടുവില്‍ സെര്‍ബിയ ടടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയും ഡെന്മാര്‍ക്ക്, ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടുകയും ചെയ്തു.
ഗ്രൂപ്പില്‍ അഞ്ച് പോയിന്റോടെ ഫ്രാന്‍സാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്.......
പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സെര്‍ബിയക്ക് ഡെന്മാര്‍ക്കിനെതിരേ ജയം അനിവാര്യമായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഡെന്മാര്‍ക്ക് ഗോള്‍മുഖത്തേക്ക് ഒരു ഷോട്ടുപോലും പായിക്കാന്‍ സെര്‍ബിയക്കായില്ല. മറുവശത്ത്, ഡെന്മാര്‍ക്കിന് തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടക്കാമെന്നതായിരുന്നു സ്ഥിതി. പക്ഷേ ജയിക്കാനുള്ള കളിയാണ് ഡെന്മാര്‍ക്ക് കളിച്ചത്. എങ്കിലും ഗോള്‍ അകന്നുനിന്നു.

Comments: