ബര്‍ലിന്‍: യൂറോ കപ്പിലെ ഇംഗ്ളണ്ടിന്റെ നിറംമങ്ങിയ കളിക്ക് ബുധനാഴ്ചയും മാറ്റമില്ല. താരസമ്പുഷ്ടമായ ടീം സ്ളൊവേനിയക്കെതിരായ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
തോല്‍ക്കാതിരുന്നതോടെ ഇംഗ്ളണ്ട് ഗ്രൂപ്പ് സിയില്‍നിന്ന് അഞ്ച് പോയിന്റോടെ ആദ്യ സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. മറുവശത്ത് സെര്‍ബിയക്കെതിരെയും
സമനില നേടിയ ഡെന്മാര്‍ക്ക് മൂന്ന് സമനിലയുമായി രണ്ടാംസ്ഥാനത്തോടെ നോക്കൗട്ട് ഉറപ്പിച്ചു.
താരാധിക്യമുള്ള ഇംഗ്ളണ്ട് ടീമില്‍നിന്ന് പെരുമയ്ക്കൊത്തുള്ള പ്രകടനം ഇന്നും കണ്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരേ വിറച്ചു ജയിച്ച ടീം പിന്നീട് ...
ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങിയിരുന്നു. ഇപ്പോള്‍ സ്ളൊവേനിയയോടും സമനില തന്നെ ഫലം. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍,ബുക്കയോ സാക്ക പോലുള്ള വന്‍ താരനിരകള്‍ ഇറങ്ങിയിട്ടും ഒരു ഗോള്‍പോലും നേടാനാവാതെ ഉഴറുകയായിരുന്നു ഇംഗ്ളണ്ട്.
അതേസമയം ഇംഗ്ളണ്ടിന്റെ പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍ ആരാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. നെതര്‍ലന്‍ഡ്സ് ആയിരിക്കാനാണ് ശക്തമായ സാധ്യത.

Comments: