പൂര്‍ത്തിയായ നാലു മത്സരങ്ങളില്‍ മൂന്നിലും ആദ്യ പകുതി പൂര്‍ത്തിയാകും മുന്‍പ് മൂന്നു ഗോളെങ്കിലും വീണിട്ടുണ്ട്. 2020ലെ യൂറോ കപ്പില്‍ ആകെ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് ഇതു സംഭവിച്ചത്. 2004ലെ യൂറോ കപ്പില്‍ ആകെ നാലു വട്ടവും. ഇക്കുറി ടൂര്‍ണമെന്‍റിലാകെ 47 മത്സരങ്ങള്‍ നടക്കാനിരിക്കെ, ഈ റെക്കോഡ് ഇനിയും തകര്‍ക്കപ്പെടുമെന്നു വേണം പ്രതീക്ഷിക്കാന്‍.
യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് സ്പാനിഷ് വിങ്ങര്‍ ലമൈന്‍ യാമല്‍ സ്വന്തമാക്കിയതാണ് മറ്റൊരു റെക്കോഡ്. പതിനാറാം വയസിലാണ് ക്രൊയേഷ്യക്കെതിരേ യമാല്‍ യൂറോ കപ്പ് കളിക്കാനിറങ്ങിയത്. ഡാനി കാര്‍വായല്‍ നേടിയ ഗോളിന് അസിസ്ററ് നല്‍കിയതും യമാല്‍ ആയിരുന്നു.
1988നു ശേഷം ഇറ്റലി തങ്ങളുടെ ഏറ്റവും യുവത്വമുള്ള ടീമിനെ രംഗത്തിറക്കിയ ടൂര്‍ണമെന്‍റ് കൂടിയാണിത്. 26 വര്‍ഷവും 287 ദിവസവുമായിരുന്നു സ്ററാര്‍ട്ടിങ് ലൈനപ്പിലെ ഇറ്റാലിയന്‍ താരങ്ങളുടെ ശരാശരി പ്രായം.
സ്വിറ്റ്സര്‍ലന്‍ഡിനെ നേരിട്ട ഹംഗറിയെ ഡൊമിനിക് സോബോസ്ളായി നയിച്ചപ്പോള്‍, യൂറോ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോഡും തിരുത്തിയെഴുതപ്പെട്ടു. 23 വയസാണ് സോബോസ്ളായിയുടെ പ്രായം.
യൂറോ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ അല്‍ബേനിയന്‍ താരം നെദിം ബജ്റാമിയും സ്വന്തമാക്കി. ഇറ്റലിക്കെതിരേ 23ാം മിനിറ്റിലായിരുന്നു ഗോള്‍. ഏതെങ്കിലും മേജര്‍ ടൂര്‍ണമെന്‍റില്‍ അല്‍ബേനിയ നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്.

Comments: