
മത്സരം 106 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. ജര്‍മന്‍ താരം ജമാല്‍ മുസിയാലയുടെ കരുത്തുറ്റ ഷോട്ട് സ്പാനിഷ് താരം മാര്‍ക് ക്യുസെറെല്ലയുടെ കൈയില്‍ തട്ടിയെന്നു വ്യക്തമായിരുന്നു.
പക്ഷേ, റഫറി ആന്തണി ടെയ്ലര്‍ പെനല്‍റ്റി അനുവദിച്ചില്ല. അദ്ദേഹം ഇതു വീഡിയോ പരിശോധനയ്ക്കു വിട്ടില്ലെന്നു മാത്രമല്ല, അസിസ്ററന്റ് റഫറിമാരോട് അഭിപ്രായം പോലും ചോദിച്ചില്ലെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ടെയ്ലര്‍ തയാറായില്ല. മത്സരശേഷം തിടുക്കത്തില്‍ സ്ഥലം വിടുകയാണുണ്ടായത്. എന്നാല്‍, മത്സരത്തിനിടെ തന്നെ രോഷാകുലനായിരുന്ന ജര്‍മന്‍ കോച്ച് ജൂലിയന്‍ നേഗല്‍സ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു.
പന്ത് ബോധപൂര്‍വം കൈയില്‍ തട്ടിയതല്ലെന്ന് ആയിരിക്കാം റഫറിയുടെ വാദം. പക്ഷേ, നിയമത്തില്‍ അതൊരു ന്യായീകരണമല്ല~ നേഗല്‍സ്മാന്‍ പറഞ്ഞു. ഡെന്‍മാര്‍ക്കിനെതിരേ ജര്‍മനിക്ക് അനുവദിക്കപ്പെട്ടതിനെക്കാള്‍ വ്യക്തമായ പെനല്‍റ്റി സാധ്യതയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Comments: