ബോധരഹിതനായി നിലത്തുവീണ ബര്‍ണബാസിന് അടിയന്തര ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാര്‍ ഉടന്‍ ഗ്രൗണ്ടിലെത്തി. തുടര്‍ന്ന് സ്ട്രെച്ചറില്‍ ബര്‍ണബാസിനെ പുറത്തേക്കെത്തിച്ചു. വൈദ്യസഹായം നല്‍കുന്നതിനിടെ സഹകളിക്കാരും ഡോക്ടര്‍മാരും തുണികൊണ്ട് മറവ് തീര്‍ത്തു. ചില ഹംഗറി താരങ്ങള്‍ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.
പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ഡൊമിനിക് സബോസ്ളായ് വല ലക്ഷ്യമാക്കി പായിച്ചതായിരുന്നു. ഇത് തടയാനെത്തിയ സ്കോട്ട്ലന്‍ഡ് ഗോള്‍ക്കീപ്പര്‍ ഗണ്‍, വര്‍ഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തില്‍ വാര്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പെനാല്‍റ്റി അനുവദിച്ചില്ല. അവസാന മിനിറ്റില്‍ ചൊബോത്ത് ഗോള്‍ നേടിയപ്പോള്‍ വര്‍ഗയുടെ ജഴ്സി കാണിച്ചായിരുന്നു ആഘോഷിച്ചത്.
നൂറാം മിനിറ്റില്‍ നേടിയ ഗോളുമായാണ് ഹംഗറി ജയമുറപ്പിച്ചത്. ഇന്‍ജുറി ടൈമില്‍ പകരക്കാരനായെത്തിയ കെവിന്‍ ചൊബോത്തിന്റെ കൗണ്ടര്‍ അറ്റാക്ക് ഗോളാണ് ഹംഗറിക്ക് അവസാന നിമിഷത്തില്‍ ജയമൊരുക്കിയത്. എന്നാല്‍, ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശനമില്ല. ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.
തോല്‍വിയോടെ സ്കോട്ട്ലന്‍ഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി യൂറോ കപ്പില്‍നിന്ന് മടങ്ങി. ഹംഗറിക്കെതിരേ ജയിച്ചാല്‍ സ്കോട്ട്ലന്‍ഡിന് നോക്കൗട്ടിലേക്ക് സാധ്യതയുണ്ടായിരുന്നു.

Comments: