മത്സരം തുടങ്ങി ഇരുപത്തിമൂന്നാം സെക്കന്‍ഡില്‍ തന്നെ ഇറ്റലിയുടെ വല കുലുങ്ങി. ഈ ഗോളോടെ, യൂറോ കപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളാണ് അല്‍ബേനിയന്‍ താരം നെദിം ബജ്റാമിയുടെ പേരില്‍ കുറിക്കപ്പെട്ടത്.
മൂന്നു വര്‍ഷം മുന്‍പ് കിരീടം നേടിയ ഇറ്റാലിയന്‍ ടീമിന്‍റെ ഛായ തന്നെ ഇക്കുറി മാറിപ്പോയിരുന്നു. ചാംപ്യന്‍ ടീമിലെ ഭൂരിപക്ഷം പേരും വിരമിക്കുകയോ പരുക്കു കാരണം പുറത്താവുകയോ ചെയ്തിരുന്നു. ഫെഡറിക്കോ ഡിമാര്‍ക്കോയുടെ അലക്ഷ്യമായ ത്രോയാണ് ബജ്റാമി പിടിച്ചെടുത്ത് ജിയാന്‍ലൂയിജി ഡോണാരുമയുടെ പോസ്ററിലേക്ക് നിറയൊഴിച്ചത്.
ഇറ്റാലിയന്‍ ആരാധകരെക്കാള്‍ കൂടുതല്‍ അല്‍ബേനിയന്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗ്യാലറി ആര്‍ത്തിരമ്പുന്ന കാഴ്ച.
എന്നാല്‍, പരുക്കില്‍ നിന്നു തിരിച്ചുവന്ന ബരേമയുടെ നേതൃത്വത്തില്‍ ഇറ്റലി പെട്ടെന്നു തന്നെ ആക്രമണങ്ങള്‍ മെനഞ്ഞു തുടങ്ങി. പത്ത് മിനിറ്റിനുള്ളില്‍ പെല്ലഗ്രിനിയുടെ ക്രോസില്‍ നിന്ന് ബാസ്റേറാണി സമനില ഗോളും കണ്ടെത്തി. ബരേലയിലൂടെ ലീഡ് നേടാന്‍ പിന്നെയൊരു ആറ് മിനിറ്റ് കൂടിയേ വേണ്ടിവന്നുള്ളൂ. അത്രയും ശക്തമായ സമ്മര്‍ദമാണ് ആദ്യ ഗോള്‍ വഴങ്ങിയ ശേഷം ഇറ്റലി അല്‍ബേനിയന്‍ പോസ്ററില്‍ ചെലുത്തിക്കൊണ്ടിരുന്നത്.
എന്നാല്‍, ഇതേ ആക്രമണോത്സുക രണ്ടാം പകുതിയില്‍ ഇറ്റലിയില്‍നിന്നുണ്ടായില്ല. അല്‍ബേനിയ അവസാന മിനിറ്റുകളില്‍ ഒന്നുകൂടി ഉണര്‍ന്നു കളിച്ചെങ്കില്‍ റെയ് മനാജിന്‍റെ ഫ്ളിക്ക് ഗോള്‍ പോസ്ററിനു പുറത്തേക്കാണു പോയത്.

Comments: