ഇറ്റലിക്കാരെ ഇടിച്ചുവീഴ്ത്തിയ ക്രൊയേഷ്യക്കാര്‍ അറസ്ററില്‍

News Photo 1 - Germany - Sports - kroatian_italaien_conflicts_11_arrested
ബര്‍ലിന്‍: അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെയല്ല മറിച്ച് സ്റേറഡിയത്തില്‍ തോറ്റതിന് അങ്ങാടിയില്‍ എന്നപോലെയായി ക്രൊയേഷ്യയുടെ ആരാധകര്‍. യൂറോപ്യന്‍ കപ്പിലെ മത്സരത്തിന് ശേഷം ക്രൂരമായ ആക്രമണത്തില്‍ 20 ക്രൊയേഷ്യന്‍ ആരാധകര്‍ ഇറ്റലിക്കാരെ കൈയ്യേറ്റം ചെയ്തു. മല്‍സരം കഴിഞ്ഞപ്പോള്‍ ക്രൊയേഷ്യന്‍ ആരാധകര്‍ ഇറ്റലിക്കാരെ ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെയും പോലീസിനെയും വിന്യസിക്കേണ്ടി വന്നുവെങ്കിലും ഇറ്റലിക്കാര്‍ ക്രൊയേഷ്യക്കാരുടെ മുഷ്ടിയുടെ ശക്തിയറിയുകയും ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ടിയും വന്നു.

ക്രൊയേഷ്യയും ഇറ്റലിയും തമ്മിലുള്ള മത്സരത്തില്‍, ലെപ്സിഷിലെ പോലീസിനെ പ്രത്യേകിച്ച് വെല്ലുവിളിച്ചുകൊണ്ടാണ് അക്രമണം അരങ്ങേറിയത്. ഏകദേശം 25,000 ആരാധകര്‍ നഗരത്തിലുണ്ടായിരുന്നു. അര്‍ദ്ധരാത്രിയിലാണ് അഴിഞ്ഞാട്ടവും ക്രൂരമായ ആക്രമണം ഉണ്ടായത്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് പ്രാഥമിക റൗണ്ടില്‍പുറത്തായതിന് ശേഷമുള്ള നിരാശയുടെ പേരില്‍ 20 പേരടങ്ങുന്ന ഗുണ്ടാസംഘം വഴിയില്‍ കണ്ടുമുട്ടിയ ഇറ്റലിക്കാരെ ആക്രമിക്കുകയായിരുന്നു. ക്രൊയേഷ്യക്കാര്‍ ഇറ്റലിക്കാരുടെ പതാക തട്ടിയെടുക്കുക മാത്രമല്ല പഞ്ചുകളും കിക്കുകളും ഉപയോഗിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
പൈറോടെക്നിക്കുകളും ഫ്ലാഗുകളുമായി ലൈപ്സിഷിലെ മാര്‍ക്കറ്റിലും ക്രൊയേഷ്യക്കാര്‍ അഴിഞ്ഞാടി. 21 നും 44 നും ഇടയില്‍ പ്രായമുള്ള ക്രൊയേഷ്യ, ബോസ്നിയ പൗരത്വമുള്ള 11 പേരെ പൊലീസ് പിടികൂടി: പൊലീസിന്റെ ചോദ്യംചെയ്യലില്‍ ആളുകളുടെ വിവരണങ്ങള്‍ പൊരുത്തപ്പെട്ടു, ഇറ്റലിക്കാര്‍ അവരെ തിരിച്ചറിഞ്ഞു, അറസ്ററും രേഖപ്പെടുത്തി.

പരിക്കേറ്റ നാല് ഇറ്റലിക്കാരെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികില്‍സയിലാണ്. രണ്ടുപേരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായ ദേഹോപദ്രവത്തില്‍ പോലീസ് കേസ് രജിസ്ററര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
40 ലധികം കുറ്റകൃത്യങ്ങള്‍
ഇത്തവണത്തെ യൂറോ കപ്പില്‍ ആദ്യം മുതല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യത്തെ രണ്ട് പ്രാഥമിക റൗണ്ടില്‍ (പോര്‍ച്ചുഗല്‍~ചെക്ക് റിപ്പബ്ളിക്, നെതര്‍ലാന്‍ഡ്സ് ~ ഫ്രാന്‍സ്) സമാധാനപരമായ ഒരു ഫുട്ബോള്‍ ഫെസ്ററിവല്‍ ആയിരുന്നില്ല.

അതേസമയം ലൈപ്സിഷിലെ പോലീസ് 45 ക്രിമിനല്‍ കുറ്റങ്ങള്‍ അടക്കം രജിസ്ററര്‍ ചെയ്തിട്ടുണ്ട്. ശാരീരിക ഉപദ്രവം മുതല്‍ അനധികൃത പൈറോടെക്നിക് രാജ്യദ്രോഹം, ഡ്രോണുകളുടെ ഉപയോഗം വരെയുണ്ട് കേസില്‍. 2000 ത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് ഗെയിമിന് സുരക്ഷയൊരുക്കിയത്.
ക്രൊയേഷ്യയില്‍ നിന്ന് 40,000 വരെ ആരാധകരെ മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാനം എത്തിയത് വളരെ കുറവാണ്. ഇറ്റാലിയന്‍ ആരാധകരെക്കാള്‍ വ്യക്തമായും കുറഞ്ഞിരുന്നു.
മല്‍സരം സമനിയില്‍(1~1) അവസാനിച്ചപ്പോള്‍, ഇറ്റലി സുരക്ഷിതമായി 16~ാം റൗണ്ടിലെത്തി, അവസാന സെക്കന്‍ഡില്‍ ഇറ്റലിക്കാര്‍ സമനില പിടിക്കുകയായിരുന്നു. ഇതോടെ ക്രൊയേഷ്യ പുറത്തായതില്‍ ആരാധകള്‍ പ്രകോപിതരാവുകയും ചെയ്തു.
ഫോട്ടോ:കടപ്പാട്
- dated 25 Jun 2024

Comments:

Keywords: Germany - Sports - kroatian_italaien_conflicts_11_arrested Germany - Sports - kroatian_italaien_conflicts_11_arrested,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.