യൂറോ കപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ബാഴ്സലോണ താരം യമാലിന്‍റെ പേരില്‍ കുറിക്കപ്പെട്ടു. ഒപ്പം, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ ഗോളടിക്കുന്ന താരം എന്ന റെക്കോഡ് കാര്‍വായലും സ്വന്തമാക്കി. ആ ഗോള്‍ പിറന്നതാകട്ടെ, യമാലിന്‍റെ ക്രോസില്‍നിന്നും.
കളി തുടങ്ങി 32 മിനിറ്റിനുള്ളില്‍ തന്നെ സ്പെയിന്‍ രണ്ടു ഗോളിന്‍റെ ലീഡ് നേടിയിരുന്നു. അല്‍വാരോ മൊറാറ്റയും ഫാബിയന്‍ റൂയിസുമായിരുന്നു സ്കോറര്‍മാര്‍. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലായിരുന്നു കാര്‍വായലിന്‍റെ ഗോള്‍.
രണ്ടാം പകുതിയില്‍ സ്പെയിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. ക്രൊയേഷ്യയുടെ ലോകോത്തര മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് നിറം മങ്ങിയത് അവരുടെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. ഒരു മണിക്കൂര്‍ മാത്രമാണ് മോഡ്രിച്ച് കളത്തിലുണ്ടായിരുന്നത്. എങ്കിലും രണ്ടാം പകുതിയില്‍ പന്തിനു മേല്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത് ക്രൊയേഷ്യയായിരുന്നു. പക്ഷേ, ഷാര്‍പ്പ് ഷൂട്ടര്‍മാരുടെ അഭാവം ഗോളില്ലായ്മയില്‍ നിഴലിച്ചുനിന്നു.

Comments: