പ്രതിരോധത്തിലൂന്നിയ പതിവ് ശൈലിയില്‍ നിന്ന് കൂടുതല്‍ ആക്രമണോത്സുകരായി മാറിയ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് കൊളോണിലെ മത്സരവേദിയില്‍ കണ്ടത്. നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഷാക്കയും. ഷാക്ക തന്നെയാണ് പ്ളെയര്‍ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടത്.
ഹംഗറിയാകട്ടെ, ടൂര്‍ണമെന്‍റിനു മുന്‍പ് പ്രകടനങ്ങളിലൂടെ ആരാധകര്‍ക്കു നല്‍കിയ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ചെയ്തു.
പലരെയും അമ്പരപ്പിച്ചുകൊണ്ട് തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയ കോച്ചിന്‍റെ തീരുമാനം ശരിവച്ചുകൊണ്ട് ക്വാഡ്വോ ദുവയാണ് സ്വിറ്റ്സര്‍ലന്‍ഡിനു വേണ്ടി ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിക്കു തൊട്ടു മുന്‍പ് മൈക്കല്‍ ഏബിഷര്‍ ലീഡ് ഇരട്ടിയാക്കി.
കളി കഴിയാന്‍ അര മണിക്കൂര്‍ ശേഷിക്കെ ബര്‍ണബാസ് വര്‍ഗയുടെ ഗോള്‍ ഹംഗറിക്കു പ്രതീക്ഷ പകര്‍ന്നു. ഹംഗറിയുടെ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ഡൊമിനിക് സോബോസ്ളായിയുടെ ക്രോസ് സ്വിസ് ഗോളി യാന്‍ സോമര്‍ക്ക് ഒരു പഴുതും നല്‍കാതെ വലയിലാക്കുകയായിരുന്നു വര്‍ഗ.
എന്നാല്‍, സ്റേറാപ്പേജ് ടൈമില്‍ പിറന്ന മൂന്നാമത്തെ ഗോള്‍ സ്വിറ്റ്സര്‍ലന്‍ഡിന് മൂന്നു പോയിന്‍റ് ഗ്യാരന്‍റി നല്‍കി. സബ്സ്ററിറ്റ്യൂട്ടായിറങ്ങിയ ബ്രീല്‍ എംബോളോയാണ് പട്ടിക തികച്ച ഗോളടിച്ചത്.

Comments: