ബര്‍ലിന്‍: പ്രൊഫഷണല്‍ ഫുട്ബോള്‍ മതിയാക്കി ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ്. യൂറോ കപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിനെതിരായ മത്സരമാണ് താരത്തിന്റെ അവസാന മത്സരം. മത്സരത്തില്‍ ജര്‍മനി പരാജയപ്പെട്ട് യൂറോ കപ്പില്‍ നിന്ന് പുറത്തായതോടെയാണ് ക്രൂസിന്റെ കരിയറിനും തിരശ്ശീലവീണത്.
ക്വാര്‍ട്ടറില്‍ ഒന്നിനെതിരേ രണ്ടു?ഗോളുകള്‍ക്കാണ് സ്പെയിന്‍ ജര്‍മനിയെ കീഴടക്കിയത്. അധികസമയത്ത് സ്പെയിനിനായി മൈക്കല്‍ മെറിനോയാണ് വിജയ?ഗോള്‍ നേടിയത്. നേരത്തേ യൂറോ കപ്പിന് ശേഷം പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ക്ളബ്ബ് ഫുട്ബോളില്‍ നിന്ന് കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലോടെ
താരം വിരമിച്ചിരുന്നു. ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് റയല്‍ കിരീടവും നേടി. ആറ് തവണ ചാമ്പ്യന്‍സ് ലീഗും നാലുതവണ ലാലിഗയും ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്നുതവണ ബുണ്ടസ്ലിഗയും നേടിയിട്ടുണ്ട്. 2014~ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗമാണ്.
2021ല്‍ ജര്‍മന്‍ ദേശീയ ടീമില്‍നിന്ന് വിരമിച്ച താരം പിന്നീട് ഫെബ്രുവരിയില്‍ മടങ്ങിയെത്തി. ജര്‍മനിയുടെ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്റെ പ്രേരണയുടെ
അടിസ്ഥാനത്തിലാണ് വീണ്ടും ടീമിലെത്തിയത്. ജര്‍മനിക്കുവേണ്ടി 108 മത്സരങ്ങള്‍ കളിച്ച താരം, 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014~ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലെ ടീമിന്റെ സുപ്രധാന താരങ്ങളിലൊരാളായിരുന്നു. അന്ന് സെമി ഫൈനലില്‍ ബ്രസീലിനെതിരേ നേടിയ ചരിത്ര വിജയത്തില്‍ (71) രണ്ട് ഗോളുകള്‍ ക്രൂസിന്റെ വകയായിരുന്നു.

Comments: