ഒരു ഗോളിന് പിന്നിലായ ശേഷമാണ് യുക്രെയ്ന്‍ തിരിച്ചുവന്നത്. യൂറോ കപ്പില്‍ ഈ രാജ്യത്തിന്റെ തുടര്‍ച്ചയായ നാലാം യോഗ്യതയാണിത്. ജൂണില്‍ ജര്‍മനിയിാണ് യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്. ബെല്‍ജിയം, സ്ളോവാക്യ, റുമാനിയ എന്നീ ടീമുകള്‍ക്കൊപ്പം ഇ ഗ്രൂപ്പിലാണ് യുക്രെയ്ന്‍ ഉള്‍പ്പെടുക. ജൂണ്‍ 17ന് മ്യൂണിക്കില്‍ റുമാനിയക്കെതിരെയാണ് ആദ്യ മത്സരം.
യുദ്ധം കാരണം യുക്രെയ്നിന്റെ യൂറോ കപ്പ് യോഗ്യത മത്സരങ്ങളെല്ലാം മറ്റ് രാജ്യങ്ങളിലാണ് സംഘടിപ്പിച്ചത്. നിര്‍ണായകമായ പ്ളേഓഫ് മത്സരം നടത്തിയത് പോളണ്ടിലും. നിലവിലുള്ള ജേതാക്കളായ ഇറ്റലിയും റണ്ണേഴ്സപ്പായ ഇംഗ്ളണ്ടും അടങ്ങിയ ഗ്രൂപ്പിലായിരുന്നു യോഗ്യതാ മത്സരങ്ങളില്‍ യുക്രെയ്ന്‍. ഇരു ടീമുകളെയും ആദ്യ പാദ മത്സരങ്ങളില്‍ സമനിലയില്‍ പിടിക്കാനും സാധിച്ചിരുന്നു. എന്നാല്‍, രണ്ടാം പാദ മത്സരങ്ങളില്‍ ഇരു ടീമുകളോടും തോറ്റു. നോര്‍ത്ത് മാസിഡോണിയ, മാള്‍ട്ട, ബോസ്നിയ ഹെര്‍സഗോവിന തുടങ്ങിയ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്തു.

Comments: