
ജയിംസ് മാഡിസണ്‍
യൂറോ 2024 യോഗ്യതാ റൗണ്ടില്‍ മൂന്നു മത്സരങ്ങള്‍ കളിച്ച മിഡ്ഫീല്‍ഡര്‍. ബെല്‍ജിയത്തിനെതിരായ സൗഹൃദ മത്സരത്തില്‍ ഒരു അസിസ്ററും ടോട്ടനം ഹോട്ട്സ്പര്‍ താരത്തിന്‍റെ ക്രെഡിറ്റിലുണ്ട്. ക്ളബ്ബിനു വേണ്ടി സീസണിലെ 30 മത്സരങ്ങളില്‍ നാല് ഗോളും ഒമ്പത് അസിസ്ററും നല്‍കിയ അറ്റാക്കിങ് പ്ളെയര്‍. 2022ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല.
മാര്‍ക്കസ് റഷ്ഫോര്‍ഡ്
33~അംഗ പ്രൊവിഷണല്‍ സ്ക്വാഡില്‍ പോലും റഷ്ഫോര്‍ഡിനെ സൗത്ത്ഗേറ്റ് ഉള്‍പ്പെടുത്തിയില്ല. സീസണില്‍ 43 ക്ളബ് മത്സരങ്ങള്‍, 8 ഗോള്‍, 5 അസിസ്ററ്. ഇംഗ്ളണ്ടിനായി 60 മത്സരങ്ങളില്‍ 17 ഗോളും 6 അസിസ്ററും. യൂറോ ക്വാളിഫയറിലെ ആറ് മത്സരങ്ങളില്‍ 2 ഗോള്‍, ഒരു അസിസ്ററ്.
ജറാഡ് ബ്രാന്ത്വെയ്റ്റ്
എവര്‍ട്ടണു വേണ്ടി മികച്ച സീസണ്‍. 41 മത്സരങ്ങളില്‍ 15 എണ്ണത്തിലും ക്ളബ്ബിനു ക്ളീന്‍ ഷീറ്റ് ഉറപ്പിക്കാന്‍ സഹായിച്ച യുവ ഡിഫന്‍ഡര്‍. നിലവില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഡിമാന്‍ഡുള്ള ലെഫ്റ്റ് ബാക്ക്. ഈ വര്‍ഷം ആദ്യം ദേശീയ ടീമില്‍ അരങ്ങേറ്റം. പക്ഷേ, പരുക്കേറ്റ ഹാരി മഗ്വയറിനു പകരം യൂറോ കപ്പ് ടീമിലെത്തിയത് ലൂയിസ് ഡങ്ക്. പരുക്കേറ്റ ലൂക്ക് ഷോയെപ്പോലും ടീമിലെടുത്തിട്ടും ബ്രാന്ത്വെയ്റ്റിന് അവസരമില്ല.
ജാക്ക് ഗ്രീലിഷ്
പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്ററര്‍ സിറ്റിയുടെ താരം. പക്ഷേ, വ്യക്തിപരമായി കഴിഞ്ഞ സീസണ്‍ മോശമായിരുന്നു. 36 മത്സരങ്ങളില്‍ 3 ഗോള്‍, 3 അസിസ്ററ്. 36 മത്സരങ്ങളുടെ അന്താരാഷ്ട്ര പരിചയമുണ്ട്. 2 ഗോള്‍, 8 അസിസ്ററ്. യൂറോ ക്വാളിഫയറില്‍ ആറ് മത്സരങ്ങള്‍ക്കിറങ്ങിയ വിങ്ങര്‍. കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ളണ്ടിന്‍റെ എല്ലാ മത്സരങ്ങളും കളിച്ചു. കഴിഞ്ഞ തവണത്തെ യൂറോ കപ്പില്‍ 2 ഗോള്‍.
ജോര്‍ഡന്‍ ഹെന്‍ഡേഴ്സണ്‍
കഴിഞ്ഞ ലോകകപ്പില്‍ ജൂഡ് ബെല്ലിങ്ങാമിനൊപ്പം മധ്യനിരയില്‍ മികച്ച സഖ്യമുണ്ടാക്കി. കഴിഞ്ഞ സീസണില്‍ അയാക്സിനു വേണ്ടി 12 മത്സരങ്ങള്‍, 3 അസിസ്ററ്. ഇംഗ്ളണ്ട് ജെഴ്സിയില്‍ 81 മത്സരങ്ങള്‍ക്കിറങ്ങിയ പരിചയസമ്പന്നന്‍. നേതൃഗുണമുള്ള മിഡ്ഫീല്‍ഡര്‍. എന്നാല്‍, ഫോം മങ്ങിയതോടെ സൗത്ത്ഗേറ്റ് തഴഞ്ഞു, പകരം ടീമിലെത്തിയത് മാഞ്ചസ്ററര്‍ യുനൈറ്റഡിന്‍റെ യുവതാരം കോബി മൈനോ.

Comments: