
ദി വണ്‍ ഷോ എന്ന ബിബിസി ചാറ്റ് ഷോയിലൂടെയാണ് ജെനാസ് അവതാരകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത്. ഫുട്ബാള്‍ മത്സരങ്ങളെക്കുറിച്ചുള്ള മാച്ച് ഓഫ് ദ ഡേ പ്രാഗമിന്റെയും അവതാരകനായിരുന്നു.
41 കാരനായ ജെനാസുമായുള്ള കരാര്‍ ഈ ആഴ്ചയോടെ അവസാനിപ്പിച്ചതായി ബി.ബി.സി അറിയിച്ചു. കഴിഞ്ഞ മാസം സഹപ്രവര്‍ത്തകക്ക് അയച്ച ഒരു മോശം സന്ദേശമാണ് ജെനാസിനെ പുറത്താക്കാനിടയാക്കിയത്. പരാതി പരിശോധിച്ച ബി.ബി.സി ജോലിസ്ഥലത്തെ മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് പിരിച്ചുവിടുകയായിരുന്നു.
ജെര്‍മെയ്ന്‍ ജെനാസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല. 2003~2009 കാലഘട്ടത്തില്‍ ഇംഗ്ളണ്ടിനായി 21 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട് ജെര്‍മെയ്ന്‍ ജെനാസ്.

Comments: